അഭിനന്ദനങ്ങള്‍ സ്വീകരിക്കാന്‍ പ്രയാസം ആണോ?

നല്ല രസം ഉണ്ടല്ലോ കാണാന്‍... ഇങ്ങനെ ഒരു അഭിപ്രായം ആരെങ്കിലും പറയണം എന്ന് ഉള്ളില്‍ ആഗ്രഹം ഉണ്ടാവും. പക്ഷേ അത് കേട്ട് കഴിഞ്ഞാല്‍ മറുപടി എന്താവും? " ഓ ഇത് സാരി ഉടുത്തിട്ടാണ്, ഇന്ന് 
കണ്ണെഴുതിയത് കൊണ്ടാണ്, ഒരല്പം ലിപ്സ്റ്റിക്ക് ഇട്ടത് കൊണ്ടാ, ക്യാമറ നല്ലതാ അത് കൊണ്ടാ.." അഭിനന്ദനങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് ഒരല്പം മടി ഉണ്ട്. അത് ചമ്മൽ ആണോ? 
ചെയ്ത പ്രസന്റേഷൻ നന്നായിരുന്നു എന്ന് പറഞ്ഞാലും അതിനും മറുപടി എന്താവും? "ഓ...അത് പെട്ടെന്ന് എന്തോ തട്ടിക്കൂട്ടിയതാ..അത് ഒന്നും ഇല്ലാന്ന്.. അത് ആര്‍ക്കും ചെയ്യാന്‍ പറ്റും.." ഒരു പക്ഷേ രാത്രി വൈകി ഇരുന്നു തയ്യാറാക്കിയ ഒന്നാകും അത്. എന്നിരുന്നാലും അഭിനന്ദനം ഒരു നന്ദി പറഞ്ഞ്‌ ഉള്‍ക്കൊള്ളാന്‍ നമുക്ക് ജാള്യത ഇല്ലേ? അംഗീകരിച്ചാൽ അത് അല്പം അഹങ്കാരമാണ് എന്ന ചിന്ത ആണോ? അതോ സ്വയം വിശ്വാസം ഇല്ലാത്തത് ആണോ? 
 നമ്മൾ അടിപൊളി ആണെന്നെ. സ്വന്തം വിജയങ്ങള്‍ ആഘോഷിക്കാന്‍ മടി വേണ്ട... ആത്മവിശ്വാസത്തോടെ നന്ദി പറഞ്ഞു ചിരിക്കാന്‍ കഴിയട്ടെ ഇനി. 

Comments

Popular posts from this blog

Trivial Thrills

Romancing Twilight Stillness

'JANA GANA MANA' - MALAYALAM FILM REVIEW