BALARAMA MAYAVI- NOW AND THEN

 


മനോരമ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ബാലമാസിക ബാലരമയിലെ കാലാതീതമായ പംക്തിയാണ് മായാവി. യൂട്യൂബിൽ കുട്ടി പാട്ടുകളും കാർട്ടൂണുകളും കുഞ്ഞിനോടൊപ്പം കണ്ടിരിക്കെ മായാവിയുടെ ആനിമേഷൻ കാണാനിടയായി. രാജുവും രാധയും കുപ്പിയിലായ മായാവിയെ സ്വതന്ത്രനാക്കുന്നതും ഡാകിനിയിൽ നിന്നു മായാവി അവരെ രക്ഷിക്കുന്നതും കുഞ്ഞു മാത്തനോട് ഒപ്പം ഞാനും സാകൂതം നോക്കി കണ്ടു. കുട്ടൂസനും ലുട്ടാപ്പിയും വിക്രമനും മുത്തുവും എല്ലാം പതിവ് തെറ്റാതെ ഹാജർ അറിയിച്ചു.

ആനിമേഷൻ കാണുമ്പോളും മനസ്സിൽ നിറഞ്ഞ് നിന്നത് കുട്ടിക്കാലത്തു വെള്ളിയാഴ്ച്ചകളിൽ ബാലരമ വരുമ്പോൾ ആദ്യം തന്നെ  മായാവി വായിക്കാൻ നോക്കി ഇരുന്നതാണ്. ‘ശേരുവും സൂത്രനുംപംക്തി നന്നേ ചിരിപ്പിക്കുമെങ്കിലും മായാവിയുടെ തട്ടു താണു തന്നെയിരുന്നു. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ  നാൾ മുതൽ ആരംഭിച്ച ശീലം പത്താം ക്ലാസിലും തുടർന്നുഎന്നാൽ വായിക്കുന്നതിനു മുന്പ് മായാവിയെ കഥയിലൂടെ പരിചയപ്പെടുത്തിയിരുന്നു  എൻ്റെ കുഞ്ഞമ്മ . രാജുവും രാധയും ഒരിക്കൽ കാട്ടിൽ വഴി തെറ്റി ഡാകിനിയുടെ വീട്ടിൽ അകപ്പെട്ടതും , മായാവിയെ കുപ്പിയിൽ നിന്ന് രക്ഷിക്കുന്നതും ഓം ഹ്രീം കുട്ടിച്ചാത്തമന്ത്രത്തിന്റെ ശക്തിയും എന്റെ കുഞ്ഞു മനസ്സിൽ വേരു പിടിച്ചിരുന്നു. ബോൺവീറ്റ ചേർത്ത് പാലു തരുമ്പോ മധുരം ഇല്ലെന്നു ഞാൻ പരാതി പറയുമായിരുന്നു. കുഞ്ഞമ്മ എന്നോട് കണ്ണടച്ച്ഓം ഹ്രീം കുട്ടിച്ചാത്താചൊല്ലാൻ പറയുമ്പോൾ അത്  അപ്പാടെ വിശ്വസിച്ചു മന്ത്രം ചൊല്ലി കണ്ണു തുറന്ന് കുടിക്കുമ്പോ പാലിനു ഇരട്ടി മധുരം. അപ്പോൾ മായാവി സത്യമായും വന്നോ? ഞാൻ അങ്ങനെ വിശ്വസിച്ചു.

ഞാൻ മായാവിയെ അറിഞ്ഞതു പോലെയല്ല എന്റെ കുഞ്ഞ് നോക്കിക്കാണുന്നത്.  എന്നിരുന്നാലും വായനയുടെ ലോകത്തു കഥാപാത്രങ്ങൾ മനസ്സിൽ ഉടലെടുക്കുന്ന ജാലവിദ്യ അവനെ പരിചയപ്പെടുത്തുവാൻ ശ്രമിക്കുക  തന്നെ ചെയ്യും. മായാവി ഇനിയും ഹൃദയങ്ങൾ കീഴടക്കട്ടെ.


Comments

  1. ബാല്യ കാലത്ത് നമ്മൾ അറിയാതെ തന്നെ നമ്മെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മാസ്മരിക കഥാപാത്രങ്ങൾ 🥰
    വരും തലമുറയെയും ഭാവനയുടെയും വായനയുടെയുംലോകത്തേക്ക് കൈപിടിച്ചു നടത്താൻ എഴുത്തുകാരിയെ പോലെ എല്ലാ അമ്മമാർക്കും കഴിയട്ടെ.
    നല്ല എഴുത്തു 👌🏻👌🏻
    അഭിനന്ദനങ്ങൾ...

    ReplyDelete

Post a Comment

Popular posts from this blog

Romancing Twilight Stillness

Trivial Thrills

REVIEW OF THE NETFLIX SERIES 'ANNE WITH AN E'